ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. ജൂൺ 21 ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ ന്യൂ ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് യോഗാ പരിപാടികളുമായി ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം ഒന്നിക്കുന്നത്. ......
വടകര: കുറിഞ്ഞാലിയോട് പൗരപ്രമുഖനും ആലന്നൂർ മഹല്ല് മുൻ ജനറൽ സിക്രട്ടറിയും റിട്ടേഴ്ഡ് ജില്ലാ ട്രാൻസ്പോർട് ഓഫീസറും കെ.എസ്.ആർ.ടി.സി സ്റ്റേറ്റ് വോളിബോൾ ടീം അംഗവുമായിരുന്ന പറമ്പത്ത് ഹാഷിം ഹാജി (88) മരണപ്പെട്ടു.
ഭാര്യ : പരേതയായ സൈനബ.
മക്കൾ : ബഷീർ പറമ്പത്ത്, ലത്തീഫ് പറമ്പത്ത് (ഖത്തർ), നബീസ (റിട്ടേ:എച്ച്.എം, വില്ല്യാപ്പള്ളി വെസ്റ്റ് എം. എൽ. ......
ദോഹ: വാരാന്ത്യത്തിൽ ശക്തമായ കാറ്റും കടലിൽ ഉയർന്ന തിരയും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.പകൽസമയത്തെ താപനില 30°C മുതൽ 44°C വരെയുമാകും.
പൊടികാറ്റും വീശിയടിക്കും.അടുത്തയാഴ്ച വരെ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുമെന്ന് ഡിപ്പാർട്ട്മെൻ്റ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. തൽഫലമായി, നിലവിലുള്ള സമുദ്ര മുന്നറിയിപ്പുകൾക്കൊപ്പം ചില പ്രദേശങ്ങളിൽ പൊടി വീശുന്നതുമൂലം ദൃശ്യപരത കുറയും.വെള്ളിയാഴ്ച, കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ 12-22KT മുതൽ 30KT വരെ ആഞ്ഞടിക്കും. ......
ദോഹ: സ്കൂൾ അവധി കാലത്ത്
9 വയസ്സ് മുതൽ 14 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്ക് ദക്ഷിണാഫ്രിക്കയിലേക്കുള്ള സാംസ്കാരിക യാത്രയ്ക്ക് രജിസ്റ്റർ ചെയ്യാമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. നോമാസ് സെന്റർ സംഘടിപ്പിക്കുന്ന ഈ യാത്ര 2025 ഓഗസ്റ്റ് 1 മുതൽ 9 വരെയാണ് നടക്കുന്നത്.സാംസ്കാരിക മന്ത്രാലയത്തിന്റെ ഭാഗമാണ് നോമാസ് സെന്റർ. ......
ദോഹ: രാജ്യത്തെ മത്സ്യ സമ്പത്ത്വർദ്ധി പ്പിക്കുന്നതിനായിപദ്ധതികൾ ശക്തമാക്കുന്നു.
സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മത്സ്യകാര്യ വകുപ്പ് കഴിഞ്ഞ വർഷത്തിൽ 6.94 ദശലക്ഷത്തിലധികം മത്സ്യക്കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിട്ടു.
കടലിലെ മത്സ്യസമ്പത്തിന് ദോഷം വരുത്താതെ പ്രകൃതിദത്ത പ്രദേശങ്ങളിൽ മത്സ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കണ്ടൽക്കാടുകൾ, കടൽപ്പുല്ല് കിടക്കകൾ, പവിഴപ്പുറ്റുകൾ തുടങ്ങിയ സുരക്ഷിതമായ തീരദേശ മേഖലകളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ തുറന്നുവിട്ടത്, ഈ പ്രദേശങ്ങളിൽ അവയ്ക്ക് നന്നായി വളരാനും നിലനിൽക്കാനും കഴിയും.
3–5 ഗ്രാം ഭാരമുള്ള ഏകദേശം 6.1 ദശലക്ഷം ഷേം (സ്പാംഗിൾഡ് എംപറർ) കുഞ്ഞുങ്ങളെ കണ്ടൽക്കാടുകൾക്ക് സമീപം തുറന്നുവിട്ടു. ......
ദോഹ: ലാസ ഇവന്റ്സും കോട്ടയം ജില്ല കലാസാംഘടനയും (കോടാക്ക )യും ചേർന്ന് നടത്തിയ ജൂനിയർ ജീനിയസ് ഖത്തർ - ഇന്റർ സ്കൂൾ ക്വിസ് മത്സരം ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വിജയകരമായി സമാപിച്ചു.
ഇന്ത്യയുടെ പ്രശസ്ത ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ......
ദോഹ: ഖത്തറിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ ഫുട്ബോൾ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ ആഭിമുഖ്യത്തിൽനടക്കുന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ് 2025ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനംചെയ്തു.
അൽ ജസീറ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ആറിഫ് ബംബ്രാനാ, അബ്ദുൽ റഹിമാൻ എരിയാൽ, അൽത്താഫ്, സമീർ കെ ഐ, ടിസി നവാസ്, മഷൂദ് , ശനീബ്, സുഹൈൽ, ഹനീഫ് പേരാൽ, അമീർ അലി , ഷാനവാസ് പുന്നൂളി ,സയ്യീദ് , ഇക്ബാൽ ,മുനീർ , ജാസിർ , അസ്കർ അബ്ബാസ് , അൻവർ , സെമീർ യു എന്നിവർ പങ്കെടുത്തു
ജൂൺ 27-ന് വൈകിട്ട് 6 മണിക്ക് MIC ഗ്രൗണ്ടിൽ നടക്കുന്നമത്സരങ്ങളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി. ഹിലാൽ, ജിംഖാന മാർകിയ, സൂപ്പർ സ്റ്റുഡിയോ ബിൻ ഒമ്രാൻ, ടൗൺ ടീം അൽ നസർ
എന്നീ നാല് ടീമുകൾ
പങ്കെടുക്കും. ......
കേരളഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനത്തിലാണ് വായന ദിനമായി ആചരിക്കുന്നത്.
അദ്ദേഹമാണ് കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ. ......